---
title: "നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം"
english_title: "A coconut cage caught fire in Nadapuram;About eight thousand coconuts were burnt"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216611/a-coconut-cage-caught-fire-in-nadapuramabout-eight-thousand-coconuts-were-burnt"
published_at: "2024-07-01T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682dbac844ae_6682d77a9e225_fire.jpg"
keywords: []
---

# നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

> **Lead Summary:** ** ** ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു. കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം. തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്തെ മലോൽ മൊയ്തു ഹാജിയുടെ വീടിനോട് ചേർന്നുള്ള തേങ്ങാ കൂടയ്ക്കാണ് തീ പിടിച്ചത്.

## Article Content

** ** ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു. കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം. തൂണേരി പഞ്ചായത്തിലെ ചാലപ്പുറത്തെ മലോൽ മൊയ്തു ഹാജിയുടെ വീടിനോട് ചേർന്നുള്ള തേങ്ങാ കൂടയ്ക്കാണ് തീ പിടിച്ചത്.

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണച്ചു. തേങ്ങ പുകയ്ക്കാൻ ഇട്ട തീ കൂടുതൽ ഭാഗത്തേക്ക് പടർന്നു പിടിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എസ്. വരുണിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എ. സതീഷ്, മനോജ് കിഴക്കേക്കര, കെ.ബി സുകേഷ്, കെ. ദിൽറാസ് , വി.കെ അരുൺ പ്രസാദ്, കെ.എം വിജീഷ് , എൻ കെ അഖിൽ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ എം സജീഷ്, എം. അനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216611/a-coconut-cage-caught-fire-in-nadapuramabout-eight-thousand-coconuts-were-burnt)