---
title: "തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്"
english_title: "Attack on house in Thalassery;Young businessman injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216674/attack-on-house-in-thalasseryyoung-businessman-injured"
published_at: "2024-07-02T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683891999e5f_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്

> **Lead Summary:** **തലശ്ശേരി :** മോട്ടോർ ബൈക്കിലെത്തിയ സംഘം തലശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്നെത്തി അക്രമം നടത്തിയതായി പരാതി. കല്ലേറിലും അക്രമത്തിലും യുവ വ്യവസായിക്ക് പരിക്ക്.

## Article Content

**തലശ്ശേരി :** മോട്ടോർ ബൈക്കിലെത്തിയ സംഘം തലശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്നെത്തി അക്രമം നടത്തിയതായി പരാതി. കല്ലേറിലും അക്രമത്തിലും യുവ വ്യവസായിക്ക് പരിക്ക്.

അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തലശ്ശേരി പോലീസ് ക്വാട്ടേഴ്സിന് സമീപത്തെ തച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്. മദ്യപിച്ച് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

ആ സമയത്ത് വീട്ടിലുണ്ടായിരുന്ന അരവിന്ദ് രത്‌നാകർ എന്ന ഉണ്ണിയെ സംഘം ആക്രമിച്ചതായും പൊലീസിൽ പരാതിപ്പെട്ടു. വീട്ടിലെ ഇലക്ട്രിക്ക് പമ്പിംഗ് മോട്ടോറുകളും വാഴത്തോട്ടവും നശിപ്പിച്ചു.

കല്ലേറിൽ വളർത്തുനായക്കും പരിക്കേറ്റു. കുടക്കളം സ്വദേശി തോക്ക് ജിതേഷ്, പിണറായി സ്വദേശി സുബി എന്ന സുബൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അരവിന്ദ് രത്നാകറിൻ്റെ പരാതിയിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216674/attack-on-house-in-thalasseryyoung-businessman-injured)