---
title: "ഷൊര്‍ണൂര്‍ - കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ "
english_title: "New passenger train on Shornur - Kannur route from today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216704/new-passenger-train-on-shornur-kannur-route-from-today"
published_at: "2024-07-02T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66839d72d791d_Untitled-8_copy.jpg"
keywords: []
---

# ഷൊര്‍ണൂര്‍ - കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ 

> **Lead Summary:** ***കണ്ണൂര്‍: *** ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിൽ എത്തും.

## Article Content

***കണ്ണൂര്‍: *** ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിൽ എത്തും.

കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216704/new-passenger-train-on-shornur-kannur-route-from-today)