---
title: "തലശ്ശേരിയിൽ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി"
english_title: "Service center for palliative home care started in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216791/service-center-for-palliative-home-care-started-in-thalassery"
published_at: "2024-07-02T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683d6a5bf6ea_Untitled-6_copy.jpg"
keywords: []
---

# തലശ്ശേരിയിൽ സേവന കേന്ദ്രം പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി

> **Lead Summary:** ***തലശ്ശേരി :*** തലശ്ശേരിയിലെയും പരിസരങ്ങളിലെയും കിടപ്പു രോഗികൾക്ക് ആശ്വാസം നൽകുന്ന പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി. തലശ്ശേരി ടി സി റോഡിലെ ഇസ്ലാമിക് സെൻ്റർ സേവന കേന്ദ്രമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

## Article Content

***തലശ്ശേരി :*** തലശ്ശേരിയിലെയും പരിസരങ്ങളിലെയും കിടപ്പു രോഗികൾക്ക് ആശ്വാസം നൽകുന്ന പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി. തലശ്ശേരി ടി സി റോഡിലെ ഇസ്ലാമിക് സെൻ്റർ സേവന കേന്ദ്രമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പാലിയേറ്റീവ് മേഖലയിൽ ട്രെയിനിങ്ങ് പൂർത്തീകരിച്ച 25 വളണ്ടിയർമാരുടെ സേവനം ഹോം കെയറിലുണ്ട്. കിടപ്പു രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഇവിടെ നിന്നും വിതരണം ചെയ്തു വരുന്നു.

സർഗ്ഗം ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ' പിക് ' പ്രസിഡണ്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും സ്റ്റഡി ക്ളാസെടുക്കുകയും ചെയ്തു.

സേവന കേന്ദ്രം ഡയരക്ടർ എൻ സി ബഷീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലിയേറ്റീവ് വിങ്ങ് കൺവീനർ എൻ.കെ.അർഷാദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി. അഷറഫ് പ്രവർത്തങ്ങൾ വിശദികരിച്ചു. സീനത്ത് അബ്ദുസ്സലാം നന്ദി പറഞ്ഞു. പാലിയേറ്റീവ് സേവനം ആവശ്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടേണ്ടതാണ് 94475 49166, 77368466 87

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216791/service-center-for-palliative-home-care-started-in-thalassery)