---
title: "കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്"
english_title: "Young man's adventure by hanging from the back of a bus in Kalachi;Valayam police have started an investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216934/young-mans-adventure-by-hanging-from-the-back-of-a-bus-in-kalachivalayam-police-have-started-an-investigation"
published_at: "2024-07-03T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684de4dcd315_download_(1).jpg"
keywords: []
---

# കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര; അന്വേഷണം ആരംഭിച്ച് വളയം പോലീസ്

> **Lead Summary:** ** ** കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര. തെരുവംപറമ്പിൽ നിന്നും ബസിൽ കയറാനുള്ള യുവാവിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ബസിൻ്റെ പിറകിലെ കോണിയിൽ തൂങ്ങി യുവാവ് വാണിമേൽപാലം മുതൽ അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം.

## Article Content

** ** കല്ലാച്ചിയിൽ ബസിന് പിന്നിൽ തൂങ്ങി യുവാവിന്റെ സാഹസിക യാത്ര. തെരുവംപറമ്പിൽ നിന്നും ബസിൽ കയറാനുള്ള യുവാവിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ബസിൻ്റെ പിറകിലെ കോണിയിൽ തൂങ്ങി യുവാവ് വാണിമേൽപാലം മുതൽ അഞ്ച് കിലോമീറ്ററോളം യാത്ര ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം.

പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ദൃശ്യം പകർത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത വളയം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216934/young-mans-adventure-by-hanging-from-the-back-of-a-bus-in-kalachivalayam-police-have-started-an-investigation)