---
title: "ചെമ്പ്കമ്പി മോഷണം;  തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം  പ്രതി അറസ്റ്റിൽ"
english_title: "copper wiretheft;ThalasseryTheft at BSNL BhawanThe accused was arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/216973/copper-wiretheftthalasserytheft-at-bsnl-bhawanthe-accused-was-arrested"
published_at: "2024-07-03T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684f8014d7b9_Untitled-5_copy.jpg"
keywords: []
---

# ചെമ്പ്കമ്പി മോഷണം;  തലശ്ശേരി ബിഎസ്എൻഎൽ ഭവനിൽ മോഷണം  പ്രതി അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി : **ചെമ്പ് കമ്പികൾമോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ. തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ച് വരുന്ന പൊതുമേഖലെ സ്ഥാപനമായ ബിഎസ് എൻഎൽ ഭവനിൽ നിന്നും 250 കിലോഗ്രാം തൂക്കം വരുന്ന കോപ്പർ കേബിൾ ഉരുപ്പടികൾ കവർച്ച നടത്തിയ സംഭവത്തിലാണ് ഒരാൾ അറസ്റ്റിലായത് .

## Article Content

**തലശ്ശേരി : **ചെമ്പ് കമ്പികൾമോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ. തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ച് വരുന്ന പൊതുമേഖലെ സ്ഥാപനമായ ബിഎസ് എൻഎൽ ഭവനിൽ നിന്നും 250 കിലോഗ്രാം തൂക്കം വരുന്ന കോപ്പർ കേബിൾ ഉരുപ്പടികൾ കവർച്ച നടത്തിയ സംഭവത്തിലാണ് ഒരാൾ അറസ്റ്റിലായത് .

തമിഴ്നാട് നാമക്കൽ സ്വദേശി പ്രേംകുമാറിനെയാണ് തലശ്ശേരി എസ്ഐ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചതായിരുന്നു.

സുമാർ ഒന്നര ലക്ഷം രൂപ വിലവരുന്ന കേബിളുകളാണ് മോഷ്ട്ടിച്ചത് . സെക്യൂരിറ്റി സംവിധാനം ഉള്ള സ്ഥാപനത്തിൽ നിന്നാണ് കേബിളുകൾ മോഷണം പോയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/216973/copper-wiretheftthalasserytheft-at-bsnl-bhawanthe-accused-was-arrested)