തലശ്ശേരി :(www.thalassserynews.in) കുടുംബവുമായി ഒന്നിച്ച താമസിക്കുകയായിരുന്ന അതിഥി തൊഴിലാളി വാണിമേലിലെ വാടക കോർട്ടേഴ്സിൽ തൂങ്ങിമരിച്ചു. പശ്ചിമബംഗാൾ സ്വദേശി നിലൻ സർക്കാർ (38) ആണ് മരിച്ചത്.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66012d4477ac1_KANOOR MEDICAL COLEGE BOX.jpg)
വാണിമേൽ വയൽ പീടികയിലെ വാടക കോർട്ടേഴ്സിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ നിലനെ ഉടൻ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശിച്ചുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് വളയം പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പശ്ചിമബംഗാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. അച്ഛൻ: തപസ്യ
Guest worker hanged to death in rented quarters in Nadapuram Vanimele