---
title: "തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി  വായനാ മാസാചരണം സംഘടിപ്പിച്ചു "
english_title: "Thalassery Press Forum and Editor EK Nayanar Memorial Library jointly organized Reading Month celebration"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217228/thalassery-press-forum-and-editor-ek-nayanar-memorial-library-jointly-organized-reading-month-celebration"
published_at: "2024-07-04T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668649851ecff_Untitled-4_copy.jpg"
keywords: []
---

# തലശേരി പ്രസ്ഫോറവും, പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി  വായനാ മാസാചരണം സംഘടിപ്പിച്ചു 

> **Lead Summary:** തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രസ് ഫോറം വായനാ മാസാചരണം ഉദ്ഘാടനവും വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിമാസ പുസ്തക ചർച്ചക്കും തുടക്കമായി.

## Article Content

തലശ്ശേരി: തലശ്ശേരി പ്രസ്സ് ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രസ് ഫോറം വായനാ മാസാചരണം ഉദ്ഘാടനവും വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിമാസ പുസ്തക ചർച്ചക്കും തുടക്കമായി.

. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ചിന്തകൻ സി.പി. ഹരീന്ദ്രൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സോമൻ, പ്രസ്സ് ഫോറം സെക്രട്ടറി അനീഷ് പാതിരിയാട്, സുഹാസ് വേലാണ്ടി എന്നിവർ സം സാരിച്ചു.

ലൈബ്രറി സെക്രട്ടറി പി. ദിനേശൻ സ്വാഗതവും ജോ.സെക്രട്ടറി എൻ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. എഴുത്തുകാരൻ എം. മുകുന്ദൻ്റെ വിഖ്യാത നോവൽ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിനെ ആസ്പദമാക്കിയാണ് ചർച്ച. എം. മുകുന്ദന്റെ സാഹിത്യ ലോകവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കാ ക്വിസ് മത്സരവും നടന്നു. എം. രമേഷ് ബാബു മത്സരം നയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217228/thalassery-press-forum-and-editor-ek-nayanar-memorial-library-jointly-organized-reading-month-celebration)