തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ
Jul 4, 2024 10:16 PM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in) കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകല്‍ മോഷ്ടിച്ച സംഘം ഇരിട്ടി പോലീസിന്റെ പിടിയിലായി. മട്ടന്നൂര്‍ പഴശിയിലെ കെ.റൗഫ്(35), കല്ലൂരിലെ പി.റമീസ്(34) എന്നിവരാണ് പിടിയിലായത്. 27-ന് രാവിലെ കരിക്കോട്ടക്കരിയിലെ തോമസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കവെയാണ് സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ഇവര്‍ പിടിയിലായത്.

കൂനത്തെ വെല്‍ഡിംഗ് ജോലിക്കാരനായ കേളോത്ത് വീട്ടില്‍ കെ.ജയരാജന്റെ KL59 M 752 നമ്പര്‍ പ്രൈവറ്റ് ഓട്ടോറിക്ഷയുടെ 5700 രൂപ വിലമതിക്കുന്ന എക്‌സൈഡ് കമ്പനിയുടെ ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്. കുറുമാത്തൂരില്‍ കഴിഞ്ഞ ജൂണ്‍-27 ന് ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം.

ജയരാജന്‍ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ കുറുമാത്തൂര്‍ ശാഖയിലേക്ക് വന്നതായിരുന്നു. ടാക്‌സി സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തി ബാങ്കിലേക്ക് പോയപ്പോഴായിരുന്നു മോഷണം.

രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ പുതിയ ബാറ്ററിയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയവര്‍ മോഷ്ടിച്ചത്. കാര്‍ ഓട്ടോറിക്ഷയോട് ചേര്‍ത്ത് നിര്‍ത്തിയശേഷം പുറത്തിറങ്ങിയ മോഷ്ടാവ് തിരക്കേറിയ സ്ഥലത്തുനിന്നും ആരുടേയും കണ്ണില്‍പെടാതെ ബാറ്ററി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Two persons who stole the battery of an auto-rickshaw parked at Taliparam have been arrested

Next TV

Related Stories
വടകര സാൻഡ് ബാങ്ക് സിൽ അപകടം ; മത്സ്യ തൊഴിലാളി ഒഴുക്കിൽപ്പെട്ട് കാണാതായി

Jul 7, 2024 03:08 PM

വടകര സാൻഡ് ബാങ്ക് സിൽ അപകടം ; മത്സ്യ തൊഴിലാളി ഒഴുക്കിൽപ്പെട്ട് കാണാതായി

വിവരം അറിഞ്ഞയുടൻ വാർഡ് കൗൺസിലർ പിവി ഹാഷിമിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളും മുങ്ങൽ വിദഗ്ദരും തെരച്ചിൽ ശ്രമങ്ങൾ നടത്തിയെങ്കിലും ആളെ...

Read More >>
തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം  ബുധനാഴ്ച നടക്കും

Jul 6, 2024 03:03 PM

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച നടക്കും

തലശേരി വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

Jul 6, 2024 11:26 AM

അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത്...

Read More >>
എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

Jul 6, 2024 10:38 AM

എക്സൈസ് റെയ്ഡിനിടെ ഉടമസ്ഥനില്ലാത്ത നിലയിൽ 125 ലിറ്റർ വാഷ് കണ്ടെടുത്തു

ചിറ്റാരി - ഉടുമ്പൻ പുഴയുടെ അരികിൽ പുറമ്പോക്ക് സ്ഥലത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 125 ലിറ്റർ വാഷ്...

Read More >>
കോഴിക്കോട്   അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

Jul 6, 2024 10:19 AM

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

കോഴിക്കോട് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ...

Read More >>
Top Stories