Jul 5, 2024 12:10 PM

തലശ്ശേരി:(www.thalasserynews.in)   മാഹിയിൽനിന്നുള്ള 117 ലിറ്റർ വിദേശമദ്യവുമായി തലശ്ശേരി - മാഹി ബൈപ്പാസ് ടോൾ ബൂത്തിനു സമീപത്തുനിന്ന് ഒരാൾ അറസ്റ്റിൽ. പെരിങ്ങോം വയക്കര കുപ്പോൾ സ്വദേശി പി. നവീൻ (26) ആണ് അറസ്റ്റിലായത്.

13 പെട്ടികളിലായി സൂക്ഷിച്ച 500 മില്ലിലിറ്ററിൻ്റെ 234 കുപ്പി മദ്യം എക്സൈസ് സംഘം കണ്ടെടുത്തു. മദ്യം കടത്താനുപ യോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

മാടപ്പീടിക എക്സൈസ് ഓഫീൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് എക്സൈസ് സംഘം ദേശീയപാതയിലെ ടോൾ ബൂത്തിന് സമീപം വ്യാഴാഴ്ച വൈകിട്ട് പരിശോധന നടത്തിയത്.

മൂന്നാംതവണയാണ് മദ്യം കടത്തുന്നതെന്ന് നവീൻ മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എം.കെ. മോഹൻദാസ്, പ്രിവൻറിവ് ഓഫീസർമാരായ കെ. ബൈജേഷ്, എം.കെ. സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. പ്രസന്ന, പി.പി. ഐശ്വര്യ, സിവിൽ എക്സൈസ് ഓഫീസർ കെ. ബിനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

A man was caught by Thalassery Excise near Mahi Bypass Toll Plaza with 117 liters of liquor.

Next TV

Top Stories










News Roundup