---
title: "നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "A resident of Dharmadam, accused in several criminal cases, has been charged with Kappa and sent to jail"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/217536/a-resident-of-dharmadam-accused-in-several-criminal-cases-has-been-charged-with-kappa-and-sent-to-jail"
published_at: "2024-07-05T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687aa54a6cfc_Untitled-6_copy.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **കണ്ണൂർ: ** നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയാട് എച്ച് എസ് റോഡിന് സമീപം വലിയമുറ്റത്ത് വീട്ടിൽ അപ്പു എന്ന മൃദുൽ എന്ന യുവാവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ: ** നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലയാട് എച്ച് എസ് റോഡിന് സമീപം വലിയമുറ്റത്ത് വീട്ടിൽ അപ്പു എന്ന മൃദുൽ എന്ന യുവാവിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ ധർമ്മടം പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്.

കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ കണ്ണൂർ സിറ്റി പോലീസ് സ്വീകരിച്ച് വരുന്നുണ്ട്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/217536/a-resident-of-dharmadam-accused-in-several-criminal-cases-has-been-charged-with-kappa-and-sent-to-jail)