കാർ ഓടിച്ചയാൾക്ക് ബസ് ഓടിക്കുന്നതിനിടെ യൂണിഫോം ധരിച്ചില്ലെന്നതിന് പിഴയടക്കാൻ നോട്ടീസ് നൽകി തലശേരി ട്രാഫിക്ക് പൊലീസ്.

കാർ  ഓടിച്ചയാൾക്ക് ബസ്  ഓടിക്കുന്നതിനിടെ യൂണിഫോം ധരിച്ചില്ലെന്നതിന്  പിഴയടക്കാൻ നോട്ടീസ് നൽകി തലശേരി ട്രാഫിക്ക് പൊലീസ്.
Jul 7, 2024 05:07 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  കാർ മാത്രം ഓടിക്കാൻ അറിയാവുന്ന ആൾക്ക് ബസ് ഡ്രൈവറുടെ യൂണിഫോം ധരിക്കാതെ ബസ് ഓടിച്ചതിന് പിഴയടക്കാൻ നോട്ടീസെത്തി.

പി.ഡബ്ള്യു.ഡി. കോൺട്രാക്ടർ മേലെ ചൊവ്വയിലെ വെള്ളച്ചേരി ഹൗസിൽ കെ.വി. സജിത്തിനാണ് തലശ്ശേരി ട്രാഫിക് പോലീസ് 250 രൂപ പിഴ ചുമത്തിയത്. കാറാണ് സജിത്ത് ഉപയോഗിക്കുന്നത്.

250 രൂപ പിഴയടയ്ക്കാൻ കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ സന്ദേശം വന്നു. തുടർന്ന് കേരള പോലീസിന്റെ ചലാൻ പകർപ്പ് പരിശോധിച്ചപ്പോഴാണ് ട്രാഫിക് പോലീസിന്റെ ‘കാര്യക്ഷമത’ വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചത്.

ബസിന്റെ ചിത്രവും സജിത്തിന്റെ കാർ നമ്പറും കാണിക്കുന്ന ചലാനിൽ നിയമലംഘനം നടത്തിയതായി പറയുന്നു. യൂണിഫോം ധരിക്കാതെ ബസ് ഓടിച്ചുവെന്നാണ് കേസ്. പിഴ ചുമത്തിയ എസ്.ഐ.യുടെ പേരും ചലാനിൽ വ്യക്തമായിയുണ്ട്.

പോലീസിന്റെ തെറ്റായ നടപടിക്കെതിരേ സിറ്റി പോലീസ് കമ്മിഷണർക്ക് സജിത്ത് പരാതിയും നൽകി. തനിക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ അറിയില്ലെന്നും അതിന്റെ ലൈസൻസില്ലെന്നും തെളിവ് നിരത്തിയതോടെ ഉദ്യോഗസ്ഥർ വെട്ടിലായി.

ഇതോടെ സംഭവം കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മറ്റൊരാൾക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകരുതെന്നതിനാലാണ് പരാതി നൽകിയതെന്ന് സജിത്ത് പറയുന്നു

Thalassery traffic police issued a fine notice to the car driver for not wearing uniform while driving the bus.

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 5, 2024 03:16 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ആധാര പകർപ്പ് ഓൺലൈൻ  സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

Oct 5, 2024 02:12 PM

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ...

Read More >>
തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

Oct 5, 2024 01:08 PM

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ "അ" അക്ഷരങ്ങളുടെ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:24 AM

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ...

Read More >>
Top Stories










Entertainment News