---
title: "തലശേരിയിൽ പോക്സോ കേസിൽ 70 കാരന് 5 വർഷം തടവും 30000 രൂപ പിഴയും ; പിഴയടച്ചില്ലെങ്കിൽ 2 മാസം കഠിന തടവ്."
english_title: "70-year-old sentenced to 5 years in prison and fined Rs 30,000 in Thalassery POCSO case;2 months rigorous imprisonment in default of fine."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/218242/70-year-old-sentenced-to-5-years-in-prison-and-fined-rs-30000-in-thalassery-pocso-case2-months-rigorous-imprisonment-in-default-of-fine"
published_at: "2024-07-08T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b7c9ab6029_download_(5).jpg"
keywords: []
---

# തലശേരിയിൽ പോക്സോ കേസിൽ 70 കാരന് 5 വർഷം തടവും 30000 രൂപ പിഴയും ; പിഴയടച്ചില്ലെങ്കിൽ 2 മാസം കഠിന തടവ്.

> **Lead Summary:** **തലശേരി: **എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ചെറുമാവിലായി സ്വദേശി സദാനന്ദന് അഞ്ചു വർഷം തടവും 30000/ രൂപ പിഴയും ശിക്ഷ.

## Article Content

**തലശേരി: **എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ചെറുമാവിലായി സ്വദേശി സദാനന്ദന് അഞ്ചു വർഷം തടവും 30000/ രൂപ പിഴയും ശിക്ഷ.

തലശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജ് ശ്രീജ.വി. ആണ് ശിക്ഷ വിധിച്ചത്. 2018 മെയ് 30ന് മാവിലായി യു.പി. സ്കൂളിന് സമീപമുള്ള പ്രതിയുടെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എടക്കാട് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ എസ്. ഐ. എം. പുരുഷോത്തമനാണ് ആദ്യ അന്വേഷണം നടത്തിയത്. മഹേഷ് കണ്ടമ്പേത്ത് എസ് . ഐ. പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/218242/70-year-old-sentenced-to-5-years-in-prison-and-fined-rs-30000-in-thalassery-pocso-case2-months-rigorous-imprisonment-in-default-of-fine)