---
title: "ഐഎൽഎം എജ്യുക്കേഷൻ സർവീസിൻ്റെ നേതൃത്വത്തിൽ തലശേരിയിൽ സംഘടിപ്പിച്ച  വിദേശ വിദ്യാഭ്യാസ സെമിനാർ വേറിട്ട അനുഭവമായി"
english_title: "The Foreign Education Seminar organized by ILM Education Service at Thalassery was a unique experience."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/219171/the-foreign-education-seminar-organized-by-ilm-education-service-at-thalassery-was-a-unique-experience"
published_at: "2024-07-11T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fe3553c8f4_Untitled-2_copy.jpg"
keywords: []
---

# ഐഎൽഎം എജ്യുക്കേഷൻ സർവീസിൻ്റെ നേതൃത്വത്തിൽ തലശേരിയിൽ സംഘടിപ്പിച്ച  വിദേശ വിദ്യാഭ്യാസ സെമിനാർ വേറിട്ട അനുഭവമായി

> **Lead Summary:** ***തലശേരി: ***പാർക്കോ റസിഡൻസിയിൽ നടന്ന സെമിനാർ തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

***തലശേരി: ***പാർക്കോ റസിഡൻസിയിൽ നടന്ന സെമിനാർ തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഡോ. കുഡൈബർജൻ ഒസ്മോണലിവ്, ഡോ.മുഹമ്മദ് സഹദ് എന്നിവർ മുഖ്യാതിഥികളായി. സ്കിൽ എയ്ജ് സിഇഒ കെ.സി ബിഷർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.

ഐ എൽ എം എംഡി കെ.എം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. ഐ എൽ എം റീജ്യണൽ ഹെഡ് കെ.പി ഫായിസ് അധ്യക്ഷനായി. തലശേരി നഗരസഭാംഗം കെ.പി അൻസാരി, കെ.മൻസൂറ, ഷമിത ബീഗം എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/219171/the-foreign-education-seminar-organized-by-ilm-education-service-at-thalassery-was-a-unique-experience)