തലശേരിയുടെ തലവര മാറും ; കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും

തലശേരിയുടെ തലവര മാറും ; കൊടുവള്ളി റെയിൽവേ മേൽപ്പാലം ഒക്ടോബറിൽ യാഥാർത്ഥ്യമാകും
Jul 11, 2024 09:10 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ കണ്ണൂർ - തലശ്ശേരി ദേശിയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അദ്ദേഹത്തിന്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിലാണ് ഒക്ടോബർ പകുതിയോടെ നിർമ്മാണം പൂർത്തിയാക്കുന്നതിന് തീരുമാനമെടുത്തത്.

റയിൽവേ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ജൂലൈ 18, 19, 20 തീയതികളിലായി നടക്കുമെന്നും തുടർന്ന് റെയിൽവേയുടെ ഭാഗത്തുള്ള പണികൾ രണ്ടു മാസത്തിനുള്ളിലും രണ്ടു ഭാഗത്തുമുള്ള പാലത്തിന്റെ പണികൾ സമാന്തരമായി മൂന്നു മാസത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ജൂലൈ 18 ന് സൈറ്റ് സന്ദർശിക്കുമെന്ന് സ്പീക്കർ അറിയിച്ചു. ദക്ഷിണ റെയിൽവേ ചീഫ് എഞ്ചിനീയർ രാജഗോപാൽ, കിഫ്‌ബി സീനിയർ മാനേജർ എ. ഷൈല, ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ സുഹാസ്, ജനറൽ മാനേജർ സിന്ധു, എസ്.പി.എൽ ലിമിറ്റഡ് ഡി.ജി.എം. മഹേശ്വരൻ, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡർ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Thalassery's leadership will change;The Koduvalli railway flyover will become a reality in October

Next TV

Related Stories
ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

Oct 10, 2024 12:46 PM

ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത് പൊലീസ്

ഓം പ്രകാശ് ലഹരിക്കേസ്; മരട് സ്റ്റേഷനില്‍ ഹാജരായി ശ്രീനാഥ് ഭാസി, ചോദ്യം ചെയ്ത്...

Read More >>
'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

Oct 10, 2024 11:26 AM

'ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച് എം.വി.ഗോവിന്ദന്‍

ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, മറുപടി അര്‍ഹിക്കുന്നില്ല'; വിമർശിച്ച്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 10, 2024 08:14 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ;  മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Oct 9, 2024 07:05 PM

നവകേരള സദസിലെ 'രക്ഷാപ്രവർത്തനം' ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

Read More >>
'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 03:10 PM

'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി...

Read More >>
Top Stories










Entertainment News