---
title: "തലശേരിയിൽ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ;  യാത്രക്കാരിക്ക് തുണയായി ആയില്യം ബസ് ജീവനക്കാർ"
english_title: "Illness during bus journey in lady   ;Thalassery ayiliyam bus staff helped"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/219324/illness-during-bus-journey-in-lady-thalassery-ayiliyam-bus-staff-helped"
published_at: "2024-07-12T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690cca14f167_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ;  യാത്രക്കാരിക്ക് തുണയായി ആയില്യം ബസ് ജീവനക്കാർ

> **Lead Summary:** ***തലശേരി: ***തലശേരി - പാനൂർ വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസ്സിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്.

## Article Content

***തലശേരി: ***തലശേരി - പാനൂർ വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസ്സിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്.

തലശേരിയിൽ നിന്നും ബസ് പുറപ്പെട്ട് കീഴ് വ ന്തി മുക്കിലെത്തിയപ്പോഴാണ് സംഭവം. കണ്ടക്ടർ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോൾ മുർവശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പാലക്കൂൽ സ്വദേശിനിയായ യുവതിക്കൊപ്പം 2 മക്കൾ കൂടി ഉണ്ടായിരുന്നു. ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടിഎം ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരുടെ സമയോചിത പ്രവൃത്തിയെ യാത്രക്കാരും, മറ്റുള്ളവരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/219324/illness-during-bus-journey-in-lady-thalassery-ayiliyam-bus-staff-helped)