---
title: "തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് നിരക്ക് വർധന ;  പരാതി നൽകി"
english_title: "OP ticket price increase in Thalassery General Hospital;Filed a complaint"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/219593/op-ticket-price-increase-in-thalassery-general-hospitalfiled-a-complaint"
published_at: "2024-07-13T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669215dd543bc_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് നിരക്ക് വർധന ;  പരാതി നൽകി

> **Lead Summary:**  ***തലശ്ശേരി: ***തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്നും 10 രൂപയായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി അംഗം കെ. ശിവദാസൻ തലശ്ശേരി സബ്ബ് കലക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകി.

## Article Content

 ***തലശ്ശേരി: ***തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒ പി ടിക്കറ്റ് നിരക്ക് 5 രൂപയിൽ നിന്നും 10 രൂപയായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി അംഗം കെ. ശിവദാസൻ തലശ്ശേരി സബ്ബ് കലക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകി.

പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി നൽകേണ്ട ശുശ്രൂഷക്ക് ഒ പി ടിക്കറ്റ് നിരക്ക് തന്നെ വാങ്ങാൻ പാടില്ലാത്തതാണ്. അതാണ് കഴിഞ്ഞ ദിവസം പോലും 5 രൂപ വാങ്ങി നൽകിയതെങ്കിൽ ഇപ്പോൾ 10 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നത്.

തലശ്ശേരിയിലെ ഹോട്ടലുടമകൾ ഭക്ഷ്യവസ്‌തുക്കളുടെ വില അവർക്ക് തോന്നിയത് പോലെ ഇടക്കിടെ വർദ്ധിപ്പിക്കുന്നതിന് സമാനമാണ് ആശുപത്രി ഒ പി ടിക്കറ്റ് നിരക്ക് വർധനവ്. അതിനാൽ വർദ്ധിപ്പിച്ച 5 രൂപ ഒ.പി ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/219593/op-ticket-price-increase-in-thalassery-general-hospitalfiled-a-complaint)