---
title: "കനത്ത മഴ: കണ്ണൂർ പയ്യുന്നൂരിൽ വീട് തകർന്നു"
english_title: "Heavy rain: House collapsed in Payyunnoor, Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220071/heavy-rain-house-collapsed-in-payyunnoor-kannur"
published_at: "2024-07-15T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694c3c22bba4_6694bd36655c4_Screenshot_20240715-113821_Samsung_Internet.jpg"
keywords: []
---

# കനത്ത മഴ: കണ്ണൂർ പയ്യുന്നൂരിൽ വീട് തകർന്നു

> **Lead Summary:** കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ പയ്യുന്നൂരിൽ വീട് തകർന്നു. പയ്യന്നൂർ കണ്ടങ്കാളിയിലെ പടിഞ്ഞാറെപുരയിൽ തങ്കമണിയുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.

## Article Content

കണ്ണൂർ: കനത്ത മഴയിൽ കണ്ണൂർ പയ്യുന്നൂരിൽ വീട് തകർന്നു. പയ്യന്നൂർ കണ്ടങ്കാളിയിലെ പടിഞ്ഞാറെപുരയിൽ തങ്കമണിയുടെ ഓടിട്ട വീടാണ് തകർന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.

അപകടം നടക്കുമ്പാൾ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. വീട്ടിലെ ഉപകരണങ്ങളും നശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220071/heavy-rain-house-collapsed-in-payyunnoor-kannur)