---
title: "താൻ മന്ത്രിയായിരിക്കെ പണിത ഒറ്റ റോഡ് പോലും തകർന്നിട്ടില്ല ; ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്സൈസ് വകുപ്പുകളിലെന്നും മുൻ മന്ത്രി ജി.സുധാകരൻ"
english_title: "Not even a single road built by him as a minister has broken down;Ex-minister G. Sudhakaran said that the most corruption takes place in the Public Works, Revenue and Excise departments."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220090/not-even-a-single-road-built-by-him-as-a-minister-has-broken-downex-minister-g-sudhakaran-said-that-the-most-corruption-takes-place-in-the-public-works-revenue-and-excise-departments"
published_at: "2024-07-15T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694cd63ac037_Untitled-3_copy.jpg"
keywords: []
---

# താൻ മന്ത്രിയായിരിക്കെ പണിത ഒറ്റ റോഡ് പോലും തകർന്നിട്ടില്ല ; ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്സൈസ് വകുപ്പുകളിലെന്നും മുൻ മന്ത്രി ജി.സുധാകരൻ

> **Lead Summary:** **തലശ്ശേരി : **താൻ മന്ത്രിയായിരിക്കെ പണിത ഒറ്റ റോഡ് പോലും തകർന്നിട്ടില്ല. അഴിമതി ഏറ്റവും കൂടുതൽ നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്സൈസ് വകുപ്പുകളിലാണെന്ന് സി.പി.എം. നേതാവ് ജി. സുധാകരൻ. ഞാൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല.

## Article Content

**തലശ്ശേരി : **താൻ മന്ത്രിയായിരിക്കെ പണിത ഒറ്റ റോഡ് പോലും തകർന്നിട്ടില്ല. അഴിമതി ഏറ്റവും കൂടുതൽ നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്സൈസ് വകുപ്പുകളിലാണെന്ന് സി.പി.എം. നേതാവ് ജി. സുധാകരൻ. ഞാൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല.

മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ല. അഴിമതികാർക്കാണ് ഇപ്പോൾ ആദരം കിട്ടുന്നത്. അഴിമതിക്കെതിരെ പ്രവർത്തികുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്.

വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ടെന്ന് സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220090/not-even-a-single-road-built-by-him-as-a-minister-has-broken-downex-minister-g-sudhakaran-said-that-the-most-corruption-takes-place-in-the-public-works-revenue-and-excise-departments)