---
title: "കണ്ണൂരിൽ നാല് കിലോ കഞ്ചാവ് സഹിതം 2 പേർ എക്സൈസിൻ്റെ പിടിയിൽ"
english_title: "In Kannur, 2 people were arrested with four kilos of ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220395/in-kannur-2-people-were-arrested-with-four-kilos-of-ganja"
published_at: "2024-07-16T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962b95ef44d_Untitled-6_copy.jpg"
keywords: []
---

# കണ്ണൂരിൽ നാല് കിലോ കഞ്ചാവ് സഹിതം 2 പേർ എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** ***കണ്ണൂർ : ***നാല് കിലോ കഞ്ചാവ് സഹിതം രണ്ടുപേരെ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ടി.ഷർഫുദീൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.

## Article Content

***കണ്ണൂർ : ***നാല് കിലോ കഞ്ചാവ് സഹിതം രണ്ടുപേരെ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ടി.ഷർഫുദീൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.

പുതിയതെരു കൊല്ലറത്തിക്കൽ ആശാരി കമ്പനി ഭാരത് പെട്രോളിയത്തിന് സമീപം കെ.കെ. ഹൗസിൽ കെ. കെ.മഹ്‌സുക് (27), കൊല്ലറത്തിക്കൽ ജുമാമസ്‌ജിദിന് സമീപത്തെ ഷർഫീന മൻസിലിൽ എ.സാജിദ് (34) എന്നിവരാണ് പിടിയിലായത്.

ചിറക്കൽ കൊല്ലറത്തിക്കലിൽ നടത്തിയ വാഹന പരിശോ ധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്. പ്രിവൻ്റീവ് ഓഫീസർമാരായ പി.അനിൽകുമാർ, ടി.ഖാലിദ്, എം.സജിത്ത്, അസി. എക്സൈസ് ഇൻസ്പെക്‌ടർമാരായ കെ.ഷജിത്ത്, പി.സി.പ്രഭുനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി.റോഷി, പി.വി. ഗണേഷ്ബാബു, സീമ, അസി. ഇൻസ്പെക്‌ടർ (ഡ്രൈവർ) അജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220395/in-kannur-2-people-were-arrested-with-four-kilos-of-ganja)