---
title: "കണ്ണൂർ ചെങ്ങളായിയിലെ 'നിധി'ക്ക് 200 വർഷം പഴക്കം..! ;  ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും "
english_title: "'Nidhi' in Kannur Chemagaini is 200 years old..!Indo-French coinage, Veerarayan money and coins of Arakkal dynasty"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220774/nidhi-in-kannur-chemagaini-is-200-years-oldindo-french-coinage-veerarayan-money-and-coins-of-arakkal-dynasty"
published_at: "2024-07-17T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697dc865233a_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ ചെങ്ങളായിയിലെ 'നിധി'ക്ക് 200 വർഷം പഴക്കം..! ;  ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും 

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.

## Article Content

**കണ്ണൂർ: ** കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.

അറക്കൽ രാജവംശം ഉപയോ​ഗിച്ച നാണയങ്ങളുമുണ്ട് ഇവയിൽ. നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി.

വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണ നാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220774/nidhi-in-kannur-chemagaini-is-200-years-oldindo-french-coinage-veerarayan-money-and-coins-of-arakkal-dynasty)