---
title: "മയക്ക് മരുന്ന് ലോബിക്കെതിരെ പരാതി നൽകി ;  നാദാപുരം വളയം വരയാലിൽ വീട് കൈയ്യേറി അക്രമം"
english_title: "A complaint was filed against the drug lobby;The house was built in Nadapuram Valayam Varyal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220887/a-complaint-was-filed-against-the-drug-lobbythe-house-was-built-in-nadapuram-valayam-varyal"
published_at: "2024-07-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698b189798b5_Untitled-5_copy.jpg"
keywords: []
---

# മയക്ക് മരുന്ന് ലോബിക്കെതിരെ പരാതി നൽകി ;  നാദാപുരം വളയം വരയാലിൽ വീട് കൈയ്യേറി അക്രമം

> **Lead Summary:** **നാദാപുരം:** മയക്ക് മരുന്ന് നൽകി യുവാക്കളെയും സ്കൂൾ വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്ന സമൂഹ വിരുദ്ധർക്കെതിരെ പ്രതികരിച്ചതിന് വളയം വരയാലിൽ വീട് കൈയ്യേറി അക്രമം.

## Article Content

**നാദാപുരം:** മയക്ക് മരുന്ന് നൽകി യുവാക്കളെയും സ്കൂൾ വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്ന സമൂഹ വിരുദ്ധർക്കെതിരെ പ്രതികരിച്ചതിന് വളയം വരയാലിൽ വീട് കൈയ്യേറി അക്രമം.

ഫോണിൽ വധ ഭീഷണിയെ തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വളയം പോലീസിൽ പരാതി നൽകി മടങ്ങിയെത്തിയ ഉടനെയാണ് അക്രമം നടന്നത്.

അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് വരയാലിലെ ചാമവാളിയ പറമ്പത്ത് സിപി രാജുവിൻ്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് വന്ന് രാജുവിനെയും ഭാര്യ സുജിലയേയും കൈയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220887/a-complaint-was-filed-against-the-drug-lobbythe-house-was-built-in-nadapuram-valayam-varyal)