---
title: "തലശേരി പഴയ സ്റ്റാൻ്റിൽ ബാങ്കുൾപ്പടെ  പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു ; വൻ അപകടമൊഴിവായി"
english_title: "A part of the building that houses the bank in Thalassery Old Stand has collapsed;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220961/a-part-of-the-building-that-houses-the-bank-in-thalassery-old-stand-has-collapsed"
published_at: "2024-07-18T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6698e7a5b77d0_Untitled-2_copy.jpg"
keywords: []
---

# തലശേരി പഴയ സ്റ്റാൻ്റിൽ ബാങ്കുൾപ്പടെ  പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു ; വൻ അപകടമൊഴിവായി

> **Lead Summary:** ***തലശേരി: ***തലശേരി പഴയ ബസ് സ്റ്റാൻഡിൽ എം.ജി റോഡിൽ സ്ഥിതി ചെയ്യുന്ന പബ്ലിക് സർവൻ്റ്സ് കോ. ഓപ്പറേറ്റീവ്ബാങ്ക് കെട്ടിടത്തിൻ്റെ പിൻവശം തകർന്നു.

## Article Content

***തലശേരി: ***തലശേരി പഴയ ബസ് സ്റ്റാൻഡിൽ എം.ജി റോഡിൽ സ്ഥിതി ചെയ്യുന്ന പബ്ലിക് സർവൻ്റ്സ് കോ. ഓപ്പറേറ്റീവ്ബാങ്ക് കെട്ടിടത്തിൻ്റെ പിൻവശം തകർന്നു.

ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടം. ഈ കെട്ടിടത്തിൽ ഖാദി ഭവൻ, ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസ്, സ്റ്റേഷനറി മൊബൈൽ ഷോപ്പുകൾ, ലോട്ടറി സ്റ്റാൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്.

കെട്ടിടത്തിൻ്റെ പിൻവശം ഭാഗികമായി തകർന്നിട്ടുണ്ട്. ചുവരുകളിൽ മുകൾ നില വരെ വിള്ളൽ വീണു കിടക്കുന്നു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

തലശേരി പബ്ലിക് സർവൻ്റ്സ് കോ. ഓപ്പറേറ്റീവ്   ബാങ്ക് അധികൃതരോട് അടിയന്തരമായി ബിൽഡിങ് ഒഴിയാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിൻ്റെ പ്രവർത്തനം ഇനി മുതൽ സ്റ്റേഡിയത്തിന് സമീപം അവരുടെ സ്വന്തം ബിൽഡിങ്ങിലായിരിക്കുമെന്ന് ബാങ്ക് അധികൃതർ ട്രൂ വിഷനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220961/a-part-of-the-building-that-houses-the-bank-in-thalassery-old-stand-has-collapsed)