---
title: "വിമാനത്തിൽ വെള്ളമടിച്ച് അക്രമാസക്തരായി ; തലശേരി സ്വദേശിയടക്കം  രണ്ടുപേർ പിടിയിൽ"
english_title: "They became violent by pouring water on the plane;Two people, including a native of Thalassery, have been arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/221609/they-became-violent-by-pouring-water-on-the-planetwo-people-including-a-native-of-thalassery-have-been-arrested"
published_at: "2024-07-20T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bee0a83d07_download.jpg"
keywords: []
---

# വിമാനത്തിൽ വെള്ളമടിച്ച് അക്രമാസക്തരായി ; തലശേരി സ്വദേശിയടക്കം  രണ്ടുപേർ പിടിയിൽ

> **Lead Summary:** **തലശേരി: ** വിമാനത്തിൽ മദ്യലഹരിയിൽ ജീവനക്കാർക്കും യാത്രക്കാർക്കും നേരെ അതിക്രമത്തിന് മുതിർന്ന രണ്ടുപേർ പോലീസ് പിടിയിലായി.

## Article Content

**തലശേരി: ** വിമാനത്തിൽ മദ്യലഹരിയിൽ ജീവനക്കാർക്കും യാത്രക്കാർക്കും നേരെ അതിക്രമത്തിന് മുതിർന്ന രണ്ടുപേർ പോലീസ് പിടിയിലായി.

തലശേരി സ്വദേശി കെ.കെ ഷിജിൻ(25), മലപ്പുറം സ്വദേശി അബ്‌ദുൾ കാസിം(38) എന്നിവരാണ് പിടിയിലായത്. രാവിലെ ഏഴ് മണിയോടെ മസ്‌കറ്റിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിൽ എത്തിയവരായിരുന്നു ഇരുവരും.

കാബിൻ ക്രൂവിനും യാത്രക്കാർക്കും നേരെ കയ്യേറ്റത്തിന് മുതിർന്നുവെന്ന പരാതിയിലാണ് ഇവർ പിടിയിലായത്. കണ്ണൂർ എയർപോർട്ടിലിറങ്ങിയ ഇവരെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സെക്യൂരിറ്റിയാണ് പോലീസിലേൽപ്പിച്ചത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/221609/they-became-violent-by-pouring-water-on-the-planetwo-people-including-a-native-of-thalassery-have-been-arrested)