---
title: "മദ്യപിച്ചെത്തി വീട്ടുകാരുമായി തർക്കം ;  കിണറ്റിലേക്ക് ചാടിയ യുവാവിന്  ഗുരുതര പരിക്ക്"
english_title: "Getting drunk and arguing with family members;The youth who jumped into the well was seriously injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223656/getting-drunk-and-arguing-with-family-membersthe-youth-who-jumped-into-the-well-was-seriously-injured"
published_at: "2024-07-29T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a72337a635f_66a70ac304646_kozhikkode.jpg"
keywords: []
---

# മദ്യപിച്ചെത്തി വീട്ടുകാരുമായി തർക്കം ;  കിണറ്റിലേക്ക് ചാടിയ യുവാവിന്  ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കാരശ്ശേരി മലാം കുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കാരശ്ശേരി മലാം കുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്.

കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റെസ്ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി.

തലക്കുൾപ്പടെ പരിക്കേറ്റ യുവാവ്‌ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223656/getting-drunk-and-arguing-with-family-membersthe-youth-who-jumped-into-the-well-was-seriously-injured)