---
title: "നിടുംപൊയില്‍ മാനന്തവാടി റോഡില്‍ വന്‍ വിള്ളല്‍ ഗതാഗതം തടസപ്പെട്ടു"
english_title: "A huge crack on the Mananthavadi road in Nitumpoi blocked traffic"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223960/a-huge-crack-on-the-mananthavadi-road-in-nitumpoi-blocked-traffic"
published_at: "2024-07-30T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a86d206685f_download_(2).jpg"
keywords: []
---

# നിടുംപൊയില്‍ മാനന്തവാടി റോഡില്‍ വന്‍ വിള്ളല്‍ ഗതാഗതം തടസപ്പെട്ടു

> **Lead Summary:** ***നിടുംപൊയിൽ: *** നിടുംപൊയിൽ മാനന്തവാടി റോഡിൽ വൻ വിള്ളൽ. 29 ആം മൈലിലാണ് റോഡിൽ വൻ വിള്ളൽ രൂപപ്പെട്ടത്. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.

## Article Content

***നിടുംപൊയിൽ: *** നിടുംപൊയിൽ മാനന്തവാടി റോഡിൽ വൻ വിള്ളൽ. 29 ആം മൈലിലാണ് റോഡിൽ വൻ വിള്ളൽ രൂപപ്പെട്ടത്. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.

കനത്ത മഴയിൽ മലയോരത്ത് വൻ നാശനഷ്ട്ടം. പേരാവൂർ കുനിത്തലയിൽ വീട് തകർന്നു. കുനിത്തല ചാള നഗറിലാണ് വീട് തകർന്നത്. കണ്ണവം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ കൂത്തുപറമ്പ് പലഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി.

കണ്ണവം മേഖലയിൽ ഒരു കെട്ടിടം മഴയിൽ തകർന്നിട്ടുണ്ട്. ഇരിട്ടി ഉളിയിൽ ഗവ: യു പി സ്‌കൂളിൽ വെള്ളം കയറി. പേരാവൂർ കല്ലുമുതിര കുന്നിൽ ഒരു വീട് ഭാഗികമായി തകർന്നിട്ടുണ്ട്. മലയോരത്ത് പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223960/a-huge-crack-on-the-mananthavadi-road-in-nitumpoi-blocked-traffic)