---
title: "കനത്ത മഴ, പാളത്തിൽ വെള്ളക്കെട്ട്; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി"
english_title: "Heavy rain, waterlogged tracks;Trains partially cancelled"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223969/heavy-rain-waterlogged-trackstrains-partially-cancelled"
published_at: "2024-07-30T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a873d8c066f_66a871e7ba163_tr.jpg"
keywords: []
---

# കനത്ത മഴ, പാളത്തിൽ വെള്ളക്കെട്ട്; ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

> **Lead Summary:** **** തൃശൂർ ജില്ലയിൽ വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ പാളത്തിൽ വെള്ളം ഉയർന്നതിനാൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

## Article Content

**** തൃശൂർ ജില്ലയിൽ വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ പാളത്തിൽ വെള്ളം ഉയർന്നതിനാൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ആലുവയിലും തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223969/heavy-rain-waterlogged-trackstrains-partially-cancelled)