---
title: "മഴ കനത്തു; വടകരയിൽ നിരവധി വീടുകളിൽ വെള്ളം കയറി"
english_title: "The rain was heavy;Many houses were flooded in Vadakara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223977/the-rain-was-heavymany-houses-were-flooded-in-vadakara"
published_at: "2024-07-30T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a877692f77d_66a87485689ce_vellam.jpg"
keywords: []
---

# മഴ കനത്തു; വടകരയിൽ നിരവധി വീടുകളിൽ വെള്ളം കയറി

> **Lead Summary:** **വടകര : **വടകര മുനിസിപ്പാലിറ്റി പതിനാലാം വാർഡിൽ അക്ളോത് നട പാലത്തിന്റെ സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശവാസികൾ ദുരിതത്തിൽ.

## Article Content

**വടകര : **വടകര മുനിസിപ്പാലിറ്റി പതിനാലാം വാർഡിൽ അക്ളോത് നട പാലത്തിന്റെ സമീപത്തെ വീടുകളിൽ വെള്ളം കയറി. പ്രദേശവാസികൾ ദുരിതത്തിൽ.

പ്രദേശത്തെ നിരവധി വീടുകളിൽ പാമ്പ് ഉൾപ്പടെ നിരവധി മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. അസുഖ ബാധിതരായവരും ചെറിയ കുട്ടികളുമുൾപ്പടെ നിരവധി പേരാണ് പ്രദേശത്തെ വീടുകളിൽ താമസിക്കുന്നത്.

കനാൽ റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറി നാശം സൃഷ്ടിച്ചിരിക്കുകയാണ്. കൗൺസിലറുടെ നേതൃത്വത്തിൽ വീടുകൾ ശുചീകരിച്ചു കൊണ്ടിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223977/the-rain-was-heavymany-houses-were-flooded-in-vadakara)