രാഹുൽ ഗാന്ധി വയനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

രാഹുൽ ഗാന്ധി വയനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും
Jul 30, 2024 11:11 AM | By Rajina Sandeep

(www.thalasserynews.in)വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക് തിരിക്കും, പ്രിയങ്ക ഗാന്ധിയും ഒപ്പം ഉണ്ടായേക്കും.

തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്മായും സംസാരിച്ചു. വയനാട്ടിലേക്ക് കരസേന ഇതിനോടകം തിരിച്ചിട്ടുണ്ട്. 44 അംഗ ടീമാണ് തിരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തിരുന്നു.

അതേസമയം വയനാട്ടിൽ മരണസംഖ്യ ഉയരുകയാണ്. 37 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി.

സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. സൈന്യവും വയനാട്ടിലേക്ക് എത്തുന്നുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Rahul Gandhi will visit Wayanad;And there may be Priyanka Gandhi

Next TV

Related Stories
'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

Oct 9, 2024 03:10 PM

'വലിയ അഹങ്കാരമായിരുന്നു ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി സഖ്യകക്ഷികൾ

ഇപ്പോഴത്തെ തോൽവി​ ചോദിച്ചുവാങ്ങിയത്'ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പഴിചാരി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 9, 2024 02:47 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Oct 9, 2024 12:34 PM

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

ഓം പ്രകാശിന്‍റെ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തി, പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം...

Read More >>
'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

Oct 9, 2024 12:30 PM

'ഞാനൊന്ന് പറഞ്ഞ് തീർത്തോട്ടെ, എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട് സതീശൻ

എൻ്റെ പ്രസം​ഗത്തിൻ്റെ പാതിഭാ​ഗവും അങ്ങയുടെ യെസ് ആണ്'; സപീക്കറോട്...

Read More >>
നടൻ ടി പി മാധവൻ അന്തരിച്ചു

Oct 9, 2024 11:32 AM

നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

Oct 9, 2024 10:51 AM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് പരിക്ക്

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന്...

Read More >>
Top Stories










News Roundup