---
title: "കനത്ത മഴ; തലശ്ശേരി താലൂക്കിൽ അഞ്ചു ക്യാമ്പിലായി 235 പേർ"
english_title: "heavy rain;235 people are in five camps in Thalassery Taluk"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224137/heavy-rain235-people-are-in-five-camps-in-thalassery-taluk"
published_at: "2024-07-30T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8df5625029_66a8c425499e1_1000013861.jpg"
keywords: []
---

# കനത്ത മഴ; തലശ്ശേരി താലൂക്കിൽ അഞ്ചു ക്യാമ്പിലായി 235 പേർ

> **Lead Summary:** **തലശ്ശേരി : **കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

## Article Content

**തലശ്ശേരി : **കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഇതിൽ 61 പേർ കുട്ടികളാണ്. തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു.

കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57 പേരെ മാറ്റി.

ശിവപുരം കുണ്ടേരി പൊയിൽ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 ആൾക്കാരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്നവരുടെ വീട്ടിൽ ( താത്കാലികമായി) ഏഴു കുടുംബങ്ങളിലെ 27 ആൾക്കാർ കഴിയുന്നു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224137/heavy-rain235-people-are-in-five-camps-in-thalassery-taluk)