---
title: "വയനാട് രക്ഷാദൗത്യം: കൈകോർക്കാൻ തളിപ്പറമ്പ് സി.എച്ച് സെൻ്റർ"
english_title: "Wayanad Rescue Mission: Thaliparam CS Center to join hands"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224332/wayanad-rescue-mission-thaliparam-cs-center-to-join-hands"
published_at: "2024-07-31T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9deb167d2a_Untitled-9_copy.jpg"
keywords: []
---

# വയനാട് രക്ഷാദൗത്യം: കൈകോർക്കാൻ തളിപ്പറമ്പ് സി.എച്ച് സെൻ്റർ

> **Lead Summary:** ***കണ്ണൂർ *** കേരളത്തിന്റെ ഹൃദയം തകർത്ത വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലേക്ക് തളിപ്പറമ്പ് സി എച് സെന്റർ രക്ഷാധിപത്യ സംഘം പുറപ്പെട്ടു രണ്ടു ഫ്രീസർ ആംബുലൻസ്, മയ്യിത്ത് പരിപാലന വിംഗ്, വോളൻടീർ ടീം അടങ്ങിയ സംഗമാണ് യാത്ര തിരിച്ചത്.

## Article Content

***കണ്ണൂർ *** കേരളത്തിന്റെ ഹൃദയം തകർത്ത വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലേക്ക് തളിപ്പറമ്പ് സി എച് സെന്റർ രക്ഷാധിപത്യ സംഘം പുറപ്പെട്ടു രണ്ടു ഫ്രീസർ ആംബുലൻസ്, മയ്യിത്ത് പരിപാലന വിംഗ്, വോളൻടീർ ടീം അടങ്ങിയ സംഗമാണ് യാത്ര തിരിച്ചത്.

ഇന്നലെ വൈകുന്നേരം പുറപ്പെടാൻ സജ്ജമായ ടീം അംഗങ്ങൾക്ക് രാത്രികാല യാത്ര ഒഴിവാക്കണമെന്ന് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ഇന്ന് രാവിലെക് യാത്ര നീട്ടിവെച്ചത്.

കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് സി എച് സെന്റർ ജനറൽ സെക്രട്ടറി കൂടിയായ അഡ്വ അബ്ദുൽ കരീം ചേലേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ.

തുടങ്ങിയ നേതാക്കൾ നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു വരുന്നു. ഇന്ന് സുബഹ് നിസ്കാര ശേഷം മന്ന ജുമാമസ്ജിദ് പരിസരത്തു നിന്ന് കോർഡിനേറ്റർ അബ്ദുൽ ശുകൂർ സി സിറാജ് മന്ന എന്നിവർ ചേർന്ന് യാത്ര അയച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224332/wayanad-rescue-mission-thaliparam-cs-center-to-join-hands)