---
title: "പുരോഗമന കലാ സാഹിത്യ സംഘം  സംസ്ഥാന സമ്മേളനം   ആഗസ്ത് 6ന്  കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ"
english_title: "Progressive Kala Sahitya Sangam State Conference on 6th August at Kannur Jawahar Library Auditorium"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/224697/progressive-kala-sahitya-sangam-state-conference-on-6th-august-at-kannur-jawahar-library-auditorium"
published_at: "2024-08-01T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab57d10b747_Untitled-2_copy.jpg"
keywords: []
---

# പുരോഗമന കലാ സാഹിത്യ സംഘം  സംസ്ഥാന സമ്മേളനം   ആഗസ്ത് 6ന്  കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ ആഗസ്ത് ആദ്യവാരം നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'കേരള സമൂഹം - പ്രത്യക്ഷത്തിനുമപ്പുറം' എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ ആഗസ്ത് ആദ്യവാരം നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'കേരള സമൂഹം - പ്രത്യക്ഷത്തിനുമപ്പുറം' എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.

ആഗസ്ത് 6 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുൻ സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രി എം - എ ബേബി ഉദ്ഘാടനം ചെയ്യും.

സുനിൽ .പി. ഇളയിടം, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, എ.ജി. ഒലീന എന്നിവർ പ്രഭാഷണം നടത്തും. ചടങ്ങിൽ കെ.എ.വേണുഗോപാലൻ എഴുതിയ ലെനിൻ, ലെനിനിസം എന്ന പുസ്തക പ്രകാശനം എം.എ. ബേബി എം.വി.ജയരാജന് നൽകി നിർവഹിക്കും.

സംഘം മാസികയുടെ സമ്മേളനപതിപ്പ് പ്രകാശനവും തദവസരത്തിൽ നടക്കും. പ്രൊഫ. എം.എം. നാരായണൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എൻ. സുകന്യ സ്വാഗതം പറയും. ഡോ. ജിനേഷ് കുമാർ എരമം നന്ദി പ്രകാശിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/224697/progressive-kala-sahitya-sangam-state-conference-on-6th-august-at-kannur-jawahar-library-auditorium)