---
title: "തലശേരിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്"
english_title: "A youth meets a tragic end in a bike accident in Thalassery;Friend seriously injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/225553/a-youth-meets-a-tragic-end-in-a-bike-accident-in-thalasseryfriend-seriously-injured"
published_at: "2024-08-04T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af761e7533f_Untitled-6_copy.jpg"
keywords: []
---

# തലശേരിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

> **Lead Summary:** **തലശേരി: **തലശേരിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം.** ** തലശേരിയിൽ കീഴന്തിമുക്ക് - ചിറക്കര റോഡിലാണ് അപകടം ഉണ്ടായത്. ബൈക്കും - ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**തലശേരി: **തലശേരിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം.** ** തലശേരിയിൽ കീഴന്തിമുക്ക് - ചിറക്കര റോഡിലാണ് അപകടം ഉണ്ടായത്. ബൈക്കും - ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ന്യൂ മാഹി പുന്നോൽ പള്ളിക്കുന്നിലെ ബഷാഹിർ (25) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂ മാഹി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസി. എം പി ബഷീറിൻ്റെയും, ടി.കെ സമീറയുടെയും മകനാണ് ബഷാഹിർ. ബാസിത് (സൗദി) സഹോദരനാണ്. ഖബറടക്കം ഇന്ന് രാത്രി 10 ന് പുന്നോൽ ജുമാമസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/225553/a-youth-meets-a-tragic-end-in-a-bike-accident-in-thalasseryfriend-seriously-injured)