---
title: "തലശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ കവർച്ച ; നഗരത്തിൽ  മോഷണം പതിവ്"
english_title: "Robbery in an auto parked in Thalassery;Theft is common in the city"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/225571/robbery-in-an-auto-parked-in-thalasserytheft-is-common-in-the-city"
published_at: "2024-08-04T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af9001c6a03_Untitled-8_copy.jpg"
keywords: []
---

# തലശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ കവർച്ച ; നഗരത്തിൽ  മോഷണം പതിവ്

> **Lead Summary:** **തലശേരി: ** തലശേരി ടെലി ആശുപത്രിയിൽ രോഗിയുമായെത്തിയ കതിരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കണ്ട്യൻ്റവിട പ്രദീപ് കുമാറിൻ്റെ KL 58 AF 7503 നമ്പർ ഓട്ടോയിലാണ് കവർച്ച നടന്നത്.

## Article Content

**തലശേരി: ** തലശേരി ടെലി ആശുപത്രിയിൽ രോഗിയുമായെത്തിയ കതിരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കണ്ട്യൻ്റവിട പ്രദീപ് കുമാറിൻ്റെ KL 58 AF 7503 നമ്പർ ഓട്ടോയിലാണ് കവർച്ച നടന്നത്.

പ്രദീപ്‌ കുമാർ രോഗിയുമായി ആശുപത്രിയിലേക്ക് പോയ നേരമാണ് ഓട്ടോയിൽ സൂക്ഷിച്ച പണവും, സ്വർണ മോതിരം, ആധാർ കാർഡ്, പാൻ കാർഡ്, ലൈസൻസ്, എടിഎം കാർഡ് എന്നിവ ഉൾപ്പടെ കളവുപോയത്. തലശേരി പൊലീസിൽ പരാതി നൽകി. തലശേരി നഗരത്തിൽ മോഷണം പതിവാണെന്ന പരാതികളുയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/225571/robbery-in-an-auto-parked-in-thalasserytheft-is-common-in-the-city)