---
title: "ഓൺലൈൻ ഷെയർ ട്രേഡിംഗിൽ വീണ്ടും തട്ടിപ്പ് ; പയ്യന്നൂർ സ്വദേശിയായ 62 കാരന് 97  ലക്ഷം നഷ്ടമായി."
english_title: "Scam again in online share trading;A 62-year-old native of Payyannur lost 97 lakhs."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226053/scam-again-in-online-share-tradinga-62-year-old-native-of-payyannur-lost-97-lakhs"
published_at: "2024-08-06T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1e705d2c7b_download.jpg"
keywords: []
---

# ഓൺലൈൻ ഷെയർ ട്രേഡിംഗിൽ വീണ്ടും തട്ടിപ്പ് ; പയ്യന്നൂർ സ്വദേശിയായ 62 കാരന് 97  ലക്ഷം നഷ്ടമായി.

> **Lead Summary:** **കണ്ണൂർ :** ഓൺലൈൻ ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്‌ത്‌ പയ്യന്നൂർ സ്വദേശിയുടെ 97,40,000 രൂപ തട്ടിയെടുത്തു. പയ്യന്നൂർ അമ്പലം റോഡ് പ്രണാമത്തിലെ വി.വി.ഗണേശനാണ് തട്ടിപ്പിനിരയായത്‌. ഗോൾഡ്‌മാൻ സാക്സ് അസി. മാനേജ്മെന്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.

## Article Content

**കണ്ണൂർ :** ഓൺലൈൻ ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്‌ത്‌ പയ്യന്നൂർ സ്വദേശിയുടെ 97,40,000 രൂപ തട്ടിയെടുത്തു. പയ്യന്നൂർ അമ്പലം റോഡ് പ്രണാമത്തിലെ വി.വി.ഗണേശനാണ് തട്ടിപ്പിനിരയായത്‌. ഗോൾഡ്‌മാൻ സാക്സ് അസി. മാനേജ്മെന്റ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.

വാട്സ്ആപ്പ് വഴിയാണ് ഗണേശനുമായി ബന്ധപ്പെട്ടത്. തുടർന്ന് ജൂലായ് മൂന്ന് മുതൽ 23 വരെ ഗണേശൻ്റെ ഫെഡറൽ ബാങ്കിന്റെയും യൂകോ ബാങ്കിൻ്റെയും അക്കൗണ്ടുകൾ വഴി സ്ഥാപനത്തിന്റെ വിവിധ അക്കൗണ്ടുകളിൽ പല തവണകളായി ഓൺലൈൻവഴി പണം നിക്ഷേ പിച്ചു.

എന്നാൽ ലാഭവിഹിതം നൽകിയില്ലെന്ന് മാത്രമല്ല നിക്ഷേപിച്ച പണവും തിരിച്ച് ലഭിച്ചില്ല. ഇതേത്തുടർന്നാണ് 62 വയസുകാരനായ ഗണേശൻ പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226053/scam-again-in-online-share-tradinga-62-year-old-native-of-payyannur-lost-97-lakhs)