---
title: "തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന രാമായണ സപ്താഹത്തിന് ഭക്തിനിർഭര പരിസമാപ്തി."
english_title: "The Ramayana Week which was held for a week at Thiruvangad Sri Ramaswamy Temple concluded with a devotional ceremony."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226243/the-ramayana-week-which-was-held-for-a-week-at-thiruvangad-sri-ramaswamy-temple-concluded-with-a-devotional-ceremony"
published_at: "2024-08-07T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3045b6d724_Untitled-2_copy.jpg"
keywords: []
---

# തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന രാമായണ സപ്താഹത്തിന് ഭക്തിനിർഭര പരിസമാപ്തി.

> **Lead Summary:** **തലശേരി: ** തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടന്നു വന്ന രാമായണ സപ്താഹം സമാപിച്ചു.

## Article Content

**തലശേരി: ** തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നടന്നു വന്ന രാമായണ സപ്താഹം സമാപിച്ചു.

നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. യജ്ഞാചാര്യൻ ഭാഗവത സപ്താഹ രത്നം വിദ്യാഭൂഷൺ ആചാര്യ എ.കെ.ബി നായരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വാണി ശ്രി ആനന്ദവല്ലിയമ്മ അങ്ങേപ്പാട്ട് രാമായണ പാരായണം നടത്തി. ബ്രഹ്മശ്രി ഒ.സി ഗോവിന്ദൻ നമ്പൂതിരി പൂജ നടത്തി. പാരായണ സമർപ്പണം, അവഭൃത സ്നാനം, ആചാര്യ ദക്ഷിണ യജ്ഞ പ്രസാദ വിതരണം എന്നിവയാണ് അവസാന ദിനമായ ചൊവ്വാഴ്ച നടന്നത്.

തിരുവങ്ങാട് എക്സി.ഓഫീസർ സി.വി ദാമോധരൻ, മാനേജിംഗ് ട്രസ്റ്റി കെ.പി ജയാനന്ദൻ, എൻ.ആർ അജയകുമാർ, എൻ.കെ.പ്രദീപ് കുമാർ, കെ ശങ്കരനാരായണൻ, വിനോദിനി രാമകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226243/the-ramayana-week-which-was-held-for-a-week-at-thiruvangad-sri-ramaswamy-temple-concluded-with-a-devotional-ceremony)