---
title: "കോണിച്ചേരി ഉസ്മാൻ ഹാജിയുടെ  നിര്യാണത്തിൽ അനുശോചനം"
english_title: "Condolences on the demise of Konicherry Usman Haji"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227072/condolences-on-the-demise-of-konicherry-usman-haji"
published_at: "2024-08-10T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6f5d482994_Untitled-3_copy.jpg"
keywords: []
---

# കോണിച്ചേരി ഉസ്മാൻ ഹാജിയുടെ  നിര്യാണത്തിൽ അനുശോചനം

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി സൈദാർ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിയുടെ മുൻ ഭാരവാഹിയും സാമൂഹ്യ-രാഷ്ട്രീയ- ജീവകാരുണ്യ -വ്യാപാര മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കോണിച്ചേരി ഉസ്മാൻ ഹാജിയുടെ നിര്യാണത്തിൽ സൈദാർ പള്ളിയിൽ അനുശോചനവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

## Article Content

**തലശ്ശേരി: ** തലശ്ശേരി സൈദാർ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിയുടെ മുൻ ഭാരവാഹിയും സാമൂഹ്യ-രാഷ്ട്രീയ- ജീവകാരുണ്യ -വ്യാപാര മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കോണിച്ചേരി ഉസ്മാൻ ഹാജിയുടെ നിര്യാണത്തിൽ സൈദാർ പള്ളിയിൽ അനുശോചനവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

പള്ളി കമ്മിറ്റി പ്രസിഡൻ്റ് എ.കെ. ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി. സൈനുദ്ദീൻ അനുസ്മരണ ഭാഷണം നടത്തി.

പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ, പള്ളി കമ്മിറ്റി സെക്രട്ടറി ടി.സി. ഖിലാബ്, സയ്യിദ് മുസ്തഫ തങ്ങൾ എന്നിവർ സംസാരിച്ചു. സൈദാർ പള്ളി ഖത്തീബ് സ്വാലിഹ് ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എ.കെ. സക്കരിയ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227072/condolences-on-the-demise-of-konicherry-usman-haji)