---
title: "റാഗിംഗ്; അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്"
english_title: "ragging;Case against five senior students"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227162/raggingcase-against-five-senior-students"
published_at: "2024-08-10T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b72d0011ef6_download_(4).jpg"
keywords: []
---

# റാഗിംഗ്; അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂര്‍: **ജാമിയ ഹംദ്ദര്‍ദ്ദ് കണ്ണൂര്‍ സിറ്റി കാമ്പസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത 5 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ സിറ്റിപോലീസ് പോലീസ് എസ്.ഐ ധന്യ കൃഷ്ണന്‍ കേസെടുത്തു.

## Article Content

**കണ്ണൂര്‍: **ജാമിയ ഹംദ്ദര്‍ദ്ദ് കണ്ണൂര്‍ സിറ്റി കാമ്പസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത 5 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ സിറ്റിപോലീസ് പോലീസ് എസ്.ഐ ധന്യ കൃഷ്ണന്‍ കേസെടുത്തു.

ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി മുഹമ്മദ് ഹിഷാമിനെയാണ്(20) ജൂലായ്-29 ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെ കാറില്‍ ബലമായി പിടിച്ചുകയറ്റി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സിഗിരറ്റ് വാങ്ങിപ്പിക്കുകയും ചെയ്തതെന്നാണ് പരാതി.

പ്രിന്‍സിപ്പാള്‍-ഇന്‍ ചാര്‍ജ് ഡോ.ടി.പി.മമ്മൂട്ടിയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. മുണ്ടല്ലൂര്‍ അഷറഫ് മന്‍സിലില്‍ കെ.മുഹമ്മദ് സിനാന്‍, കൈതേരിപൊയില്‍ ബദരിയ മന്‍സിലില്‍ എം.മുഹമ്മദ്‌സജീര്‍, കോട്ടയംമലബാര്‍ എം.കെ.ഹൗസില്‍ എന്‍.കെ.അബ്ദുല്‍ ബാസിത്, പൊന്ന്യം ശ്രാമ്പി സരസ് വീട്ടില്‍ ടി.നിഹാല്‍, കക്കാട് മഠത്തില്‍ വീട്ടില്‍ എം.സിയാന്‍ എന്നിവരുടെ പേരിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227162/raggingcase-against-five-senior-students)