---
title: "മുഴപ്പിലങ്ങാട് ബൈപ്പാസിൽ  ജീപ്പിടിച്ച്  യുവതിക്ക് ദാരുണാന്ത്യം"
english_title: "A young woman met a tragic end by taking a jeep on Muzhapilangad Bypass"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227540/a-young-woman-met-a-tragic-end-by-taking-a-jeep-on-muzhapilangad-bypass"
published_at: "2024-08-12T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b95c2eee80e_Untitled-1_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട് ബൈപ്പാസിൽ  ജീപ്പിടിച്ച്  യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **തലശ്ശേരി : ** ബൈപ്പാസ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ജീപ്പ് യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നത്രെ.

## Article Content

**തലശ്ശേരി : ** ബൈപ്പാസ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ജീപ്പ് യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നത്രെ.

മരക്കാർകണ്ടി ബ്ലൂസ്റ്റ് ക്ലബ്ബിന് സമീപം ഷംനാസിൽ ഷംന ഫൈഹാസ് (39) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് അബ്ദുള്ള - ഷാഹിദ ദമ്പതികളുടെ മകളാണ്. ഫൈഹാസ് മഠത്തിലിൻ്റെ ഭാര്യയാണ്.

മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സഭ സ്‌കൂൾ) എന്നിവർ മക്കളാണ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് സിറ്റി ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227540/a-young-woman-met-a-tragic-end-by-taking-a-jeep-on-muzhapilangad-bypass)