---
title: "ജീപ്പിൽ യുവാക്കളുടെ സാഹസിക യാത്ര, ദൃശ്യങ്ങൾ പ്രചരിച്ചു; പിന്നാലെ എംവിഡി നടപടി"
english_title: "The youngster's adventure in a jeep, the footage went viral;Followed by MVD action"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227563/the-youngsters-adventure-in-a-jeep-the-footage-went-viralfollowed-by-mvd-action"
published_at: "2024-08-12T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b97fa307980_66b97cf784a23_hfg.jpg"
keywords: []
---

# ജീപ്പിൽ യുവാക്കളുടെ സാഹസിക യാത്ര, ദൃശ്യങ്ങൾ പ്രചരിച്ചു; പിന്നാലെ എംവിഡി നടപടി

> **Lead Summary:** ** ** ജീപ്പിൽ സാഹസിക യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജീപ്പ് ഉടമയോട് വാഹനവുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി.

## Article Content

** ** ജീപ്പിൽ സാഹസിക യാത്ര നടത്തിയ യുവാക്കൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജീപ്പ് ഉടമയോട് വാഹനവുമായി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി.

ഞായറാഴ്ചയാണ് വണ്ടിപ്പെരിയാർ-വള്ളക്കടവ് റൂട്ടിൽ ഓഫ് റോഡ് ജീപ്പിൽ യുവാക്കൾ അപകട യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.

7 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ജീപ്പിന് മുകളിലെ ഷീറ്റുകൾ എടുത്തി മാറ്റിയ ശേഷം വാഹനത്തിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. പിറകിലുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227563/the-youngsters-adventure-in-a-jeep-the-footage-went-viralfollowed-by-mvd-action)