---
title: "'5 ദിവസം മത്സ്യബന്ധനത്തിന്  പോകരുത്' ; കേരള തീരത്ത് 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത,  ജാഗ്രതാ നിർദേശം "
english_title: "'Don't go fishing for 5 days' ;Strong wind speed up to 55 kmph and bad weather conditions, warning issued on Kerala coast"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227760/dont-go-fishing-for-5-days-strong-wind-speed-up-to-55-kmph-and-bad-weather-conditions-warning-issued-on-kerala-coast"
published_at: "2024-08-12T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba26e9a7242_Untitled-1_copy.jpg"
keywords: []
---

# '5 ദിവസം മത്സ്യബന്ധനത്തിന്  പോകരുത്' ; കേരള തീരത്ത് 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത,  ജാഗ്രതാ നിർദേശം 

> **Lead Summary:** *** *** കേരള തീരത്ത് മത്സ്യതൊഴിലാളികൾ ഇന്ന് മുതൽ 5 ദിവസം മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

## Article Content

*** *** കേരള തീരത്ത് മത്സ്യതൊഴിലാളികൾ ഇന്ന് മുതൽ 5 ദിവസം മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

16 -ാം തിയതി വരെ തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227760/dont-go-fishing-for-5-days-strong-wind-speed-up-to-55-kmph-and-bad-weather-conditions-warning-issued-on-kerala-coast)