---
title: "കണ്ണൂരിൽ മകളുടെ അസുഖം കൂടിയതിന് പാരമ്പര്യ വൈദ്യന്റെ വീട്ടിൽ കയറി അതിക്രമം: കേസെടുത്ത് പൊലീസ്"
english_title: "In Kannur, the house of a traditional healer was trespassed because of his daughter's illness: Police registered a case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227921/in-kannur-the-house-of-a-traditional-healer-was-trespassed-because-of-his-daughters-illness-police-registered-a-case"
published_at: "2024-08-13T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb1a4a5f56a_download_(2).jpg"
keywords: []
---

# കണ്ണൂരിൽ മകളുടെ അസുഖം കൂടിയതിന് പാരമ്പര്യ വൈദ്യന്റെ വീട്ടിൽ കയറി അതിക്രമം: കേസെടുത്ത് പൊലീസ്

> **Lead Summary:** **കണ്ണൂർ **ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി, പാരമ്പര്യ വൈദ്യന്റെ വീട്ടിലെത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

## Article Content

**കണ്ണൂർ **ചികില്‍സിച്ച കുട്ടിക്ക് അസുഖം കൂടി, പാരമ്പര്യ വൈദ്യന്റെ വീട്ടിലെത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

ഇക്കഴിഞ്ഞ 9 ന് രാത്രി 7.30 നായിരുന്നു സംഭവം. തൃച്ചംബരത്തെ ശ്രീരംഗം വീട്ടില്‍ ഇ.കെ.സുമംഗലയാണ്(66)ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തിൽ സുമംഗലയുടെ പാരമ്പര്യ വൈദ്യനായ ഭര്‍ത്താവ് പി.വി.മാധവന്‍ നായര്‍ ചികില്‍സ നടത്തിയ കുട്ടിയുടെ മുത്തച്ഛനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227921/in-kannur-the-house-of-a-traditional-healer-was-trespassed-because-of-his-daughters-illness-police-registered-a-case)