---
title: "കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ കെ.കെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല, അവരോട് ചോദിക്കണം - ഇ.പി ജയരാജൻ"
english_title: "Don't know why KK Shailaja denied Latika on Kafir screen shot issue, should ask them - EP Jayarajan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/228801/dont-know-why-kk-shailaja-denied-latika-on-kafir-screen-shot-issue-should-ask-them-ep-jayarajan"
published_at: "2024-08-16T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf5f82963a5_Untitled-2_copy.jpg"
keywords: []
---

# കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ കെ.കെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല, അവരോട് ചോദിക്കണം - ഇ.പി ജയരാജൻ

> **Lead Summary:** ****** കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. പിന്നിൽ യുഡിഎഫ് തന്നെയാണെന്നും .

## Article Content

****** കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. പിന്നിൽ യുഡിഎഫ് തന്നെയാണെന്നും .

യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും ഇപി ജയരാജൻ ചോദിച്ചു . കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷവിമർശനം നടത്തിയതിന് പിറകെയാണ് ഇപിയുടെ പ്രതികരണം.

വർഗീയ പ്രചരണത്തിന് എതിരായിട്ടായിരുന്നു കെകെ ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത്. എല്ലാവരും ഇങ്ങനെ പോസ്റ്റ്‌ ചെയ്യാറുണ്ട്. കെകെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചല്ലോ.

പോലീസിന് കിട്ടിയ വിവരങ്ങളാണ് കോടതിയിൽ എത്തിച്ചത്. വസ്തുതകൾ കോടതിയിൽ വെളിപ്പെടും. കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ടെന്നും ഇപി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/228801/dont-know-why-kk-shailaja-denied-latika-on-kafir-screen-shot-issue-should-ask-them-ep-jayarajan)