---
title: "വഴി ഒരുക്കും ; തലശ്ശേരിയിലെ ഗണേശന്റെ സ്വപ്നം സഫലമായി"
english_title: "The way will be prepared;Ganesha's dream of Thalassery has come true"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/228855/the-way-will-be-preparedganeshas-dream-of-thalassery-has-come-true"
published_at: "2024-08-16T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf89ab65182_Untitled-4_copy.jpg"
keywords: []
---

# വഴി ഒരുക്കും ; തലശ്ശേരിയിലെ ഗണേശന്റെ സ്വപ്നം സഫലമായി

> **Lead Summary:** **തലശ്ശേരി: **ഭിന്നശേഷിക്കാരൻ്റെ വീട്ടിലേക്ക് വാഹനമെത്താനുള്ള വഴി ഒരുക്കും . എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ അധികൃതരുടെ ഇടപെടൽ ഗണേശന്റെ സ്വപ്നം സഫലമായി .

## Article Content

**തലശ്ശേരി: **ഭിന്നശേഷിക്കാരൻ്റെ വീട്ടിലേക്ക് വാഹനമെത്താനുള്ള വഴി ഒരുക്കും . എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ അധികൃതരുടെ ഇടപെടൽ ഗണേശന്റെ സ്വപ്നം സഫലമായി .

ഇന്ന് വൈകിട്ട് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ ചേർന്ന പരാതി പരിഹാര അദാലത്തു ചേർന്നാണ് കുടുംബത്തിൻ്റെ ദുരിതം തീർക്കാൻ വഴി ഒരുങ്ങിയത്.

വടക്കുമ്പാട് മണിക്കോത് ജുമാ മസ്ജിദ് പള്ളി പരിസരത്ത് താമസിക്കുന്ന അരുവിലാണ്ടിയിൽ ഭിന്നശേഷിക്കാരനായ ഗണേശൻ്റെ വീട്ടിലേക്കുള്ള വഴി പ്രശ്നം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംപി ശ്രീഷയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ പരിഹരിച്ചത്.

കുടുംബത്തിൻ്റെ ദുരിതം കഴിഞ്ഞ ആഴ്ച്ച ട്രൂവിഷൻ തലശ്ശേരി ന്യൂസ് പൊതുജന സമക്ഷം അവതരിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ്‌. വിജു പി മെമ്പർമാരായ ഷിംജിത്ത്. പി , ബാലൻ എം, അസ്സിസ്റ്റന്റ് സെക്രട്ടറി സാരജ്എംപി, ക്ലർക്ക് അനുഷ വി എന്നിവർ അദാലത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/228855/the-way-will-be-preparedganeshas-dream-of-thalassery-has-come-true)