---
title: "കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 53 grams of MDMA in Kootupuzha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/228978/youth-arrested-with-53-grams-of-mdma-in-kootupuzha"
published_at: "2024-08-17T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0637aba061_66c0540341bcd_Screenshot_20240817-130817_Samsung_Internet.jpg"
keywords: []
---

# കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കൂട്ടുപുഴ :**കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ തളിപ്പറമ്പ് സ്വദേശി എം. പി മൻസൂർ പിടികൂടിയത്.

## Article Content

**കൂട്ടുപുഴ :**കൂട്ടുപുഴയിൽ 53 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ തളിപ്പറമ്പ് സ്വദേശി എം. പി മൻസൂർ പിടികൂടിയത്.

കണ്ണൂർ എസ് പിയുടെ ലഹരി വിരുദ്ധ സ്കോഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്കാണ് സംഭവം.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് പ്രതിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/228978/youth-arrested-with-53-grams-of-mdma-in-kootupuzha)