---
title: "ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ട് നിന്ന പ്രധാനധ്യാപകനെതിരെ നടപടി വേണം ; തലശേരിയിൽ ബി ഇ എം പി സ്കൂളിലേക്ക്  എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി"
english_title: "Action should be taken against the head teacher who helped to sabotage the election;MSF protest march to BEMP School in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/229024/action-should-be-taken-against-the-head-teacher-who-helped-to-sabotage-the-electionmsf-protest-march-to-bemp-school-in-thalassery"
published_at: "2024-08-17T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c083446913f_Untitled-4_copy.jpg"
keywords: []
---

# ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ട് നിന്ന പ്രധാനധ്യാപകനെതിരെ നടപടി വേണം ; തലശേരിയിൽ ബി ഇ എം പി സ്കൂളിലേക്ക്  എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ബിഇഎംപി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ട് നിന്ന പ്രധാന അധ്യാപകനെതിരെ നടപടിയെടുക്കുക , വിദ്യാർത്ഥികളെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയ പിടിഎ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ബിഇഎംപി സ്കൂളിലേക്ക് മാർച്ച് നടത്തി.

## Article Content

**തലശ്ശേരി: **തലശ്ശേരി ബിഇഎംപി സ്കൂൾ പാർലമെന്റ് ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ട് നിന്ന പ്രധാന അധ്യാപകനെതിരെ നടപടിയെടുക്കുക , വിദ്യാർത്ഥികളെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയ പിടിഎ പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ബിഇഎംപി സ്കൂളിലേക്ക് മാർച്ച് നടത്തി.

എംഎസ്എഫ് കണ്ണൂർ ജില്ല പ്രസിഡന്റ് നസീർ പുറത്തിൽ ഉൽഘാടനം ചെയ്തു. തലശ്ശേരി മണ്ഡലം പ്രസിഡൻറ് അഡ്വ മുഹമ്മദ് സാഹിദ് അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ല സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, ധർമ്മടം മണ്ഡലം പ്രസിഡന്റ് ജവാദ് എന്നിവർ സംസാരിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ നടപടി കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും നിയമപരമായി നേരിടുമെന്നും എംഎസ്എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/229024/action-should-be-taken-against-the-head-teacher-who-helped-to-sabotage-the-electionmsf-protest-march-to-bemp-school-in-thalassery)