---
title: "കീഴന്തിമുക്ക് ചതയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചതയദിനഘോഷം നടത്തി."
english_title: "Chathaya Day celebration was conducted under the leadership of Kiezhanthimuk Chathaya Day Celebration Committee."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/229674/chathaya-day-celebration-was-conducted-under-the-leadership-of-kiezhanthimuk-chathaya-day-celebration-committee"
published_at: "2024-08-20T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c43a4bbbb88_Untitled-4_copy.jpg"
keywords: []
---

# കീഴന്തിമുക്ക് ചതയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചതയദിനഘോഷം നടത്തി.

> **Lead Summary:** **തലശ്ശേരി : **എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് മലബാർ മേഖലാ കോ- ഓർഡിനേറ്റർ അർജുൻ അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി : **എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് മലബാർ മേഖലാ കോ- ഓർഡിനേറ്റർ അർജുൻ അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി ശ്യാംമോഹൻ മുഖ്യപ്രഭാഷണം നടത്തി. മഞ്ഞോടി വാർഡ് കൗൺസിലർ കെ. ലിജേഷ് അധ്യക്ഷത വഹിച്ചു.

എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, ചിത്രരചന - ചെസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേഡ് പ്രധാനധ്യാപകൻ ശ്രീകുമാരൻ, ജ്ഞാനോദയ യോഗം മുൻ ഡയറക്ടർ കെ.എം ധർമ്മപാലൻ എന്നിവർ നിർവഹിച്ചു.

നഗരസഭാ കൗൺസിലർ ഇ.ആശ സംസാരിച്ചു. ശ്രീനാരായണ ഗുരു സേവാ ട്രസ്റ്റ് അംഗം കെ. ലിജിൻ സ്വാഗതവും, പി.ടി വിനോദ് നന്ദിയും പറഞ്ഞു. തുടർന്ന് അന്നദാനം നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/229674/chathaya-day-celebration-was-conducted-under-the-leadership-of-kiezhanthimuk-chathaya-day-celebration-committee)