---
title: "ഡോ. മൗമിതയുടെ കൊലപാതകം ; തലശേരി കടൽപ്പാലത്തിൽ  പ്രതിഷേധ ജ്വാലയുമായി യൂത്ത് കോൺഗ്രസും, കെ.എസ്.യുവും"
english_title: " Dr. Maumita's murder;Youth Congress and KSU with protest flame at Thalassery sea bridge"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/229776/dr-maumitas-murderyouth-congress-and-ksu-with-protest-flame-at-thalassery-sea-bridge"
published_at: "2024-08-20T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4a65a9cb0d_Untitled-2_copy.jpg"
keywords: []
---

# ഡോ. മൗമിതയുടെ കൊലപാതകം ; തലശേരി കടൽപ്പാലത്തിൽ  പ്രതിഷേധ ജ്വാലയുമായി യൂത്ത് കോൺഗ്രസും, കെ.എസ്.യുവും

> **Lead Summary:** ***തലശേരി:*** ബംഗാളിലെ ആർ ജി കാര്‍ മെഡിക്കല്‍ കോളേജിൽ വച്ച് മനുഷ്യ മനസാക്ഷിയെ നടുക്കും വിധം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഡോ. മൗമിതയുടെ കൊലപാതകത്തിലും രാജ്യത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി കടല്‍ പാലത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

## Article Content

***തലശേരി:*** ബംഗാളിലെ ആർ ജി കാര്‍ മെഡിക്കല്‍ കോളേജിൽ വച്ച് മനുഷ്യ മനസാക്ഷിയെ നടുക്കും വിധം ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഡോ. മൗമിതയുടെ കൊലപാതകത്തിലും രാജ്യത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി കടല്‍ പാലത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍ അഷ്റഫ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് യദുനന്ദൻ ആർ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ ഷുഹൈബ്. വി. വി, ഹൈമ .എസ് , ജിത്തു ആര്‍ നാഥ് , ഡോ വിസ്മയ വേണുഗോപാല്‍ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/229776/dr-maumitas-murderyouth-congress-and-ksu-with-protest-flame-at-thalassery-sea-bridge)