---
title: "സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു, ഈ വര്‍ഷം മാത്രം 121 മരണം"
english_title: "Rabies deaths are on the rise in the state, with 121 deaths this year alone"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/230439/rabies-deaths-are-on-the-rise-in-the-state-with-121-deaths-this-year-alone"
published_at: "2024-08-23T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8165a715cc_66c7f5a20eab5_leptospirisis.jpg"
keywords: []
---

# സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു, ഈ വര്‍ഷം മാത്രം 121 മരണം

> **Lead Summary:** സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്.

## Article Content

സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്.

ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/230439/rabies-deaths-are-on-the-rise-in-the-state-with-121-deaths-this-year-alone)