---
title: "കണ്ണൂരിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "A nine-year-old boy met a tragic end after being hit by a goods train in Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/231112/a-nine-year-old-boy-met-a-tragic-end-after-being-hit-by-a-goods-train-in-kannur"
published_at: "2024-08-25T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb40b1b20f3_66cb34cb25e95_goods.jpg"
keywords: []
---

# കണ്ണൂരിൽ ഗുഡ്സ് ട്രെയിൻ തട്ടി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ :** പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ :** പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്.

പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/231112/a-nine-year-old-boy-met-a-tragic-end-after-being-hit-by-a-goods-train-in-kannur)